Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ravindra Jadeja

ല​ങ്ക​യെ വി​റ​പ്പി​ക്കാ​ൻ യോ​ർ​ക്ക​ർ കിം​ഗ് തി​രി​ച്ചെ​ത്തു​ന്നു; ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്ത് ജ​സ്പ്രീ​ത് ബും​റ

മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ജ​സ്പ്രീ​ത് ബും​റ ഫി​റ്റ്‌​നെ​സ് വീ​ണ്ടെ​ടു​ത്ത് തി​രി​ച്ചെ​ത്തി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കി​ടെ പ​രി​ക്കേ​റ്റ താ​രം ബം​ഗ​ളൂ​രു​വി​ലെ ബി​സി​സി​ഐ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സി​ല്‍ ന​ട​ത്തി​യ ഫി​റ്റ്ന​സ് ടെ​സ്റ്റു​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ടീ​മി​ൽ ഇ​ടം​നേ​ടി​യ​ത്.

ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന വി​ജ​യി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ടെ​സ്റ്റ് സ്‌​ക്വാ​ഡി​ല്‍ താ​ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ബും​റ ക​ളി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ നി​ല​വി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​ക്ക് ബും​റ​യു​ടെ തി​രി​ച്ചു​വ​ര​വ് വ​ലി​യ ക​രു​ത്താ​ണ് പ​ക​രു​ന്ന​ത്.

ശ്രീ​ല​ങ്ക​യ്ക്ക് തൊ​ട്ടു​മു​ന്നി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം. 2027-ലെ ​ഫൈ​ന​ല്‍ ല​ക്ഷ്യ​മി​ടു​ന്ന ഇ​ന്ത്യ​ക്ക് ഈ ​പ​ര​മ്പ​ര​യി​ലെ വി​ജ​യ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്. നി​ല​വി​ൽ ശേ​ഷി​ക്കു​ന്ന ഒ​മ്പ​തു​ടെ​സ്റ്റു​ക​ളി​ല്‍ ഏ​ഴെ​ണ്ണ​ത്തി​ലെ​ങ്കി​ലും വി​ജ​യി​ച്ചാ​ല്‍ മാ​ത്ര​മെ ഇ​ന്ത്യ​ക്ക് ഫൈ​ന​ല്‍ സാ​ധ്യ​ത നി​ല​നി​ര്‍​ത്താ​നാ​കൂ. ശ്രീ​ല​ങ്ക​യി​ലെ പ​ര​മ്പ​ര​യ്ക്ക് ശേ​ഷം ഈ ​വ​ര്‍​ഷാ​വ​സാ​നം ന്യൂ​സി​ല​ന്‍​ഡി​ലേ​ക്ക് പ​ര്യ​ട​ന​മു​ണ്ട്.

അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഏ​ക ടെ​സ്റ്റി​ല്‍ നി​ന്ന് വി​ശ്ര​മം അ​നു​വ​ദി​ച്ചി​രു​ന്ന ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജു​ഡേ​ജ​യും പ​ര​മ്പ​ര​യ്ക്കാ​യി ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി. മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ഗു​ര്‍​നൂ​ര്‍ ബ്രാ​ര്‍ എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് പേ​സ് ബൗ​ള​ർ​മാ​ർ.

Sports

കോ​ൽ​ക്ക​ത്ത​യി​ൽ ഇ​ന്ത്യ​ൻ ആ​ദി​പ​ത്യം; നി​ല​യു​റ​പ്പി​ച്ച് രാ​ഹു​ലും സു​ന്ദ​റും

കോ​ല്‍​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ലെ ആ​ദ്യ​ദി​നം ഇ​ന്ത്യ​ൻ ആ​ദി​പ​ത്യം. ടോസ് നേടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 159-ന് ​പു​റ​ത്താ​ക്കി​യ ഇ​ന്ത്യ, ഒ​ന്നാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 37 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

കെ.​എ​ല്‍ രാ​ഹു​ലും (13), വാ​ഷിംഗ്ടണ്‍ സു​ന്ദ​റു​മാ​ണ് (6) ക്രീ​സി​ല്‍. 12 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്‌​സ്‌​വാ​ളി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്‌​കോ​റി​നേ​ക്കാ​ള്‍ 122 റ​ണ്‍​സ് പി​ന്നി​ലാ​ണ് ഇ​ന്ത്യ. മാ​ർ​ക്കോ ജാ​ൻ​സ​നാ​ണ് ജ​യ്സ്‌​വാ​ളി​ന്‍റെ വി​ക്ക​റ്റ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ റി​യാ​ൻ റി​ക്കി​ള്‍​ട​ണും ഏ​യ്ഡ​ന്‍ മാ​ര്‍​ക്ര​മും സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 10.3 ഓ​വ​റി​ല്‍ 57 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു.

എ​ന്നാ​ൽ, ത​ന്‍റെ ര​ണ്ടാം സ്പെ​ല്ലി​ല്‍ ഓ​പ്പ​ണ​ര്‍​മാ​രെ ര​ണ്ടു​പേ​രെ​യും മ​ട​ക്കി​യ ജ​സ്പ്രീ​ത് ബും​റ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കു​തി​പ്പി​ന് ത​ട​യി​ട്ടു. പി​ന്നാ​ലെ സ്കോ​ർ 71 റ​ൺ​സി​ൽ നി​ല്ക്കെ നാ​യ​ക​ൻ തെം​പ ബാ​വു​മ​യെ​യും പി​ന്നാ​ലെ വി​യാ​ൻ മു​ൾ​ഡ​റെ​യും പു​റ​ത്താ​ക്കി കു​ൽ​ദീ​പ് യാ​ദ​വ് യാ​ദ​വ് ആ​ഞ്ഞ​ടി​ച്ചു.

സ്കോ​ർ 120 റ​ൺ​സി​ൽ നി​ല്ക്കെ ടോ​ണി ഡി ​സോ​ർ​സി​യെ ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തി​സ​ന്ധി​യി​ലാ​യി. പി​ന്നീ​ട് എ​ത്തി​യ ആ​ർ​ക്കും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ‌​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​യി​ല്ല. അ​വ​സാ​ന​ത്തെ നാ​ലു ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം പോ​ലും കാ​ണാ​തെ പു​റ​ത്താ​യി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​നി​ര​യി​ൽ എ​യ്ഡ​ൻ മാ​ർ​ക്രം (31), റ​യാ​ൻ‌ റി​ക്കി​ൾ​ട്ട​ൺ (23), വി​യാ​ൻ മു​ൾ​ഡ​ർ (24), ടോ​ണി ഡി ​സോ​ർ​സി (24), കൈ​ൽ വെ​രെ​യ്നെ (16), ട്രി​സ്റ്റ​ൺ സ്റ്റ​ബ്സ് (15) എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ.

27 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. കു​ൽ​ദീ​പ് യാ​ദ​വും മു​ഹ​മ്മ​ദ് സി​റാ​ജും ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും അ​ക്സ​ർ പ​ട്ടേ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

സൂ​പ്പ​ർ താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ച് മും​ബൈ ഇ​ന്ത്യ​ന്‍​സ്; സ​ഞ്ജു ചെ​ന്നൈ​യി​ൽ

മും​ബൈ: ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ന് മു​മ്പ് സൂ​പ്പ​ർ താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ച് മും​ബൈ ഇ​ന്ത്യ​ന്‍​സും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും. താ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​ലൂ​ടെ ഓ​ള്‍​റൗ​ണ്ട​ര്‍ ഷാ​ര്‍​ദു​ല്‍ താ​ക്കൂ​റി​നെ​യും വെ​സ്റ്റ് ഇ​ന്‍​ഡീ​സ് താ​രം ഷെ​ഫാ​നെ റു​ത​ര്‍​ഫോ​ര്‍​ഡി​നെ​യും മും​ബൈ ഇ​ന്ത്യ​ന്‍​സ് ടീ​മി​ലെ​ത്തി​ച്ചു. യു​വ പേ​സ​ർ അ​ർ​ജു​ൻ തെ​ൻ​ഡു​ൽ​ക്ക​റി​നെ മും​ബൈ ല​ക്നോ​വി​ന് ന​ൽ​കി.

അ​ടി​സ്ഥാ​ന വി​ല​യാ​യ ര​ണ്ടു കോ​ടി രൂ​പ​യ്ക്കാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഷാ​ര്‍​ദു​ല്‍ ല​ക്നോ ടീ​മി​ൽ എ​ത്തി​യ​ത്. അ​ർ​ജു​ൻ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി മും​ബൈ ടീ​മി​നൊ​പ്പ​മു​ണ്ട്. 20 ല​ക്ഷം രൂ​പ​യാ​ണ് ഇ​രു​പ​ത്തി​യാ​റു​കാ​ര​ൻ പേ​സ​റു​ടെ വേ​ത​നം. റു​ത​ർ​ഫോ​ഡ് വെ​സ്റ്റി​ൻ​ഡീ​സി​നാ​യി 44 ടി20 ​മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്.

ഐ​പി​എ​ല്ലി​ൽ 23 മ​ത്സ​ര​ങ്ങ​ളാ​ണ് താ​രം ക​ളി​ച്ചി​ട്ടു​ള്ള​ത്. 2019ൽ ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്, 2022ൽ ​ആ​ർ​സി​ബി എ​ന്നീ ടീ​മു​ക​ളി​ൽ ക​ളി​ച്ചി​രു​ന്നു. 2020ൽ ​മു​ബൈ​യ് ഇ​ന്ത്യ​ൻ​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രു മ​ത്സ​ര​ത്തി​ലും ക​ളി​ച്ചി​ല്ല. 2024ൽ ​കെ​കെ​ആ​റി​ലും 2025ൽ ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ലു​മാ​ണ് റു​ത​ർ​ഫോ​ഡ് ക​ളി​ച്ച​ത്. 2.6 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് താ​ര​ത്തെ മും​ബൈ​യി​ൽ നി​ന്ന് വാ​ങ്ങി​യ​ത്.

സ്റ്റാ​ർ ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ‍​ഡേ​ജ​യും സാം ​ക​റ​നേ​യും ന​ൽ​കി​യാ​ണ് ചെ​ന്നൈ സ​ഞ്ജു​വി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണ്‍ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നോ​ട് ത​ന്നെ റി​ലീ​സ് ചെ​യ്യ​ണ​മെ​ന്ന് സ​ഞ്ജു സാം​സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ അ​ടു​ത്ത സീ​സ​ണി​ലെ ക്യാ​പ്റ്റ​നാ​യി ത​ന്നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജ​ഡേ​ജ മു​ന്നോ​ട്ടു വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഒ​രു സീ​സ​ണി​ല്‍ ജ​ഡേ​ജ ചെ​ന്നൈ​യെ ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ടീം ​പ​രാ​ജ​യ​മ​റി​ഞ്ഞ് തു​ട​ങ്ങി​യ​തോ​ടെ നാ​യ​ക​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ധോ​ണി നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

 

 

Sports

ധാ​ര​ണ​യാ​യി; സ​ഞ്ജു സാം​സ​ണ്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ലേ​ക്ക്

ചെ​ന്നൈ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​നും മ​ല​യാ​ളി താ​ര​വു​മാ​യ സ​ഞ്ജു സാം​സ​ൺ അ​ടു​ത്ത സീ​സ​ൺ മു​ത​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ൽ ക​ളി​ക്കു​മെ​ന്ന് സൂ​ച​ന. ചെ​ന്നൈ താ​ര​ങ്ങ​ളാ​യ ര​വീ​ന്ദ്ര ജ​ഡേ​ജ, സാം ​ക​റ​ൻ എ​ന്നി​വ​ർ​ക്കു പ​ക​ര​മാ​യാ​ണ് സ​ഞ്ജു ടീ​മി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഇ​രു ഫ്രാ​ഞ്ചൈ​സി​ക​ളും ട്രേ​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്ന് താ​ര​ങ്ങ​ളു​മാ​യി സം​സം​സാ​രി​ച്ചു. എ​ന്നാ​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി ഇ​രു ഫ്രാ​ഞ്ചൈ​സി​ക​ളും വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ട്രേ​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന മൂ​ന്ന് ക​ളി​ക്കാ​രു​ടെ പേ​ര് രാ​ജ​സ്ഥാ​നും സി​എ​സ്‌​കെ​യും ഐ​പി​എ​ല്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ലി​ന് മു​ന്നി​ല്‍ വെ​ക്ക​ണം.

ട്രേ​ഡിം​ഗ് നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് താ​ര​ങ്ങ​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​തം ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ഫ്രാ​ഞ്ചൈ​സി​ക​ള്‍​ക്ക് അ​ന്തി​മ ക​രാ​റി​നാ​യി കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താം. 2012 മു​ത​ല്‍ ജ​ഡേ​ജ സി​എ​സ്‌​കെ​യ്ക്ക് വേ​ണ്ടി ക​ളി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ സി​എ​സ്‌​കെ​യ്ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ 2016, 2017 സീ​സ​ണി​ല്‍ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​നും ക​ളി​ച്ചു.

ഇ​ക്കാ​ല​യ​ള​വി​ല്‍ സ​ഞ്ജു ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ലാ​യി​രു​ന്നു. 2025ലെ ​മെ​ഗാ ലേ​ല​ത്തി​ന് മു​ൻ​പ് 18 കോ​ടി രൂ​പ​യ്ക്കാ​ണ് സ​ഞ്ജു​വി​നെ​യും ജ​ഡേ​ജ​യെ​യും യ​ഥാ​ക്ര​മം രാ​ജ​സ്ഥാ​നം ചെ​ന്നൈ​യും നി​ല​നി​ർ​ത്തി​യ​ത്.

പ​രി​ക്കി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ സീ​സ​ണി​ൽ സ​ഞ്ജു​വി​ന് എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ക​ളി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. 2013ലാ​ണ് സ​ഞ്ജു സാം​സ​ൺ രാ​ജ​സ്ഥാ​നി​ലെ​ത്തു​ന്ന​ത്.

Latest News

Corehub Up